ജി.എസ്.ടി കൗണ്‍സില്‍ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

395

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി വിഷയത്തില്‍ സര്‍ക്കാര്‍ ഒരുപടി കൂടി കടന്നൂ. നികുതി നിരക്ക് നിര്‍ണയിക്കുന്നതിനുള്ള ജി.എസ്.ടി കൗണ്‍സില്‍ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരിച്ചു. ജി.എസ്.ടി നിരക്ക് നിശ്ചയിക്കുന്നതിനു പുറമേ പുതിയ നികുതി ഘടന നടപ്പാക്കുന്നതിനുള്ള മാതൃകാ ബില്‍ തയ്യാറാക്കുന്നതും ഈ കൗണ്‍സിലിന്‍റെ ചുമതലയാണ്.കേന്ദ്ര ധനമന്ത്രിയായിരിക്കും കൗണ്‍സില്‍ അധ്യക്ഷന്‍. സമിതിയില്‍ സംസ്ഥാന ധനമന്ത്രിമാരും ഉള്‍പ്പെടും. ജി.എസ്.ടി കൗണ്‍സില്‍ ഈ മാസം 22നും 23നും ചേരാന്‍ കേന്ദ്രം വിളിച്ചുചേര്‍ത്തിട്ടുണ്ട്.ജി.എസ്.ടിയ്ക്കു വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്‍കിയിരുന്നു.വാറ്റ്, എക്സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്സ്, സെന്‍ട്രല്‍ സെയില്‍സ് ടാക്സ്, അഡീഷണല്‍ ഡ്യൂട്ടി, സ്പെഷ്യല്‍ കസ്റ്റംസ് ഡ്യൂട്ടി എന്നിവയെല്ലാം ഒറ്റ നികുതിയില്‍ കേന്ദ്രീകരിക്കും. 2017 ഏപ്രില്‍ ഒന്നു മുതല്‍ ജി.എസ്.ടി നടപ്പാക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമം.

NO COMMENTS

LEAVE A REPLY