ജി എസ് ടി ലളിതമാണ്, കുപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്നും കേന്ദ്ര ധനമന്ത്രി

248

ന്യൂഡല്‍ഹി : രാജ്യത്തു പുതുതായി നിലവില്‍ വന്ന ചരക്കു സേവന നികുതി വളരെ ലളിതമാണ്. പക്ഷെ ജനങ്ങള്‍ക്കിടയില്‍ പല തരത്തിലുള്ള അഭ്യുഹങ്ങളും നടക്കുന്നുണ്ട്, ആയതിനാല്‍ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നിയമം അനുസരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജി എസ് ടി വ്യവസ്ഥ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. ഇത്തരക്കാര്‍ക്കു വേണ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും കണക്കെടുപ്പിനും എല്ലാം സൗകര്യം ഓണ്‍ലൈന്‍ വഴി ഒരുക്കിയിട്ടുമുണ്ട്. മുന്‍പ് മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ ഉള്ള കുപ്രചാരണങ്ങളെക്കാള്‍ വലിയ കുപ്രചാരണമാണ് ഇപ്പോള്‍ ജി എസ് ടി യുടെ പേരില്‍ പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ലുധിയാനയില്‍ പാര്‍ട്ടി ഓഫീസ് ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS