അംഗപരിമിതര്‍ക്കായുള്ള ഉപകരണങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചു

207

തിരുവനന്തപുരം: അംഗപരിമിതര്‍ക്കായുള്ള ഉപകരണങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ച്‌ കേന്ദ്ര ധനമന്ത്രാലയം പുതിയ ഉത്തരവ് പുറത്തറിക്കി. അഞ്ചുശതമാനമാണ് ഇനി മുതല്‍ അംഗപരിമിതര്‍ക്കായുള്ള ഉപകരണങ്ങള്‍ക്കുള്ള ജി.എസ്.ടി. ആദ്യം 14 ശതമാനമായിരുന്നു ഇത്തരം ഉപകരണങ്ങളുടെ ജി.എസ്.ടിയായി തീരുമാനിച്ചത്. പുതിയ നിര്‍ദേശം വന്നതോടെ ബ്രെയ്ലി ഉപകരണങ്ങളും വീല്‍ചെയറും ഉള്‍പ്പെടെ അംഗപരിമിതര്‍ക്കായുള്ള 22 സാധനങ്ങള്‍ക്കാണ് വിലകുറയുക.
അംഗപരിമിതര്‍ക്കായുള്ള ഉപകരണങ്ങളുടെ ജി.എസ്.ടി 14 ശതമാനമായി നിശ്ചയിച്ചതില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. സമൂഹത്തില്‍ ഏറെ പരിഗണന ലഭിക്കേണ്ട ആളുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ നികുതി നിരക്ക് വര്‍ധിപ്പിച്ചതിലൂടെ മോദി സര്‍ക്കാര്‍ ഇത്തരക്കാരോട് ക്രൂരമായി പെരുമാറുകയാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ജി.എസ്.ടി അഞ്ച് ശതമാനമായി കുറക്കാന്‍ ധാരണയായത്