ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

182

മുംബൈ: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാക് ഹാക്കര്‍മാരാണ് വെബ് സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് സൂചന.നിയന്ത്രണ രേഖ മറികടന്ന് തീവ്രവാദി ക്യാമ്ബുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിക്കുള്ള തിരിച്ചടിയായിട്ടാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് ഹാക്ക് ചെയ്തയാളുടെ അവകാശവാദം. d4RK4NG31(ഡാര്‍ക്ക് ഏഞ്ചല്‍) എന്നാണ് വെബ്സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍ സ്വയം പരിചയപ്പെടുത്തുന്നത്. പാകിസ്താന്റെ ദേശീയ ഗാനവും ട്രാക്കായി ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹോംപേജ് മാത്രമാണ് ഹാക്ക് ചെയ്തത്.സൈബര്‍ യുദ്ധത്തിന്റെ പ്രത്യാഘാതം നേരിട്ടുകൊള്ളുക എന്ന ഭീഷണി സന്ദേശവും ഇതോടൊപ്പമുണ്ട്.ഹാക്ക് ചെയ്യപ്പെട്ട വിവരം ശ്രദ്ധയില്‍ പെട്ട അധികൃതര്‍ വെബ് സൈറ്റ് പ്രവര്‍ത്തനരഹിതമാക്കി തത്കാലം മാറ്റി.

NO COMMENTS

LEAVE A REPLY