കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാജ്യാന്തര ടിട്വന്റി മത്സരത്തിന് അനുമതി

185

തിരുവനന്തപുരം: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിനു പുറമെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനും രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് അനുമതി. ടിട്വന്റി മത്സരം നടത്താനാണ് ബിസിസിഐ അനുമതി നല്‍കിയിരിക്കുന്നത്.
കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനു വേണ്ടിയായിരുന്നു 240 കോടി രൂപ ചിലവിട്ട് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മിച്ചത്. ഈ വര്‍ഷം മെയില്‍ തന്നെ സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റി വിലയിരുത്തി. ഈ വര്‍ഷം സ്‌റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ടിട്വന്റി മത്സരവും ബി.സി.സി.ഐ അനുവദിച്ചു. കൊല്‍ക്കത്തയില്‍ നടക്കുന്ന ബിസിസിഐയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.