വാര്‍ഡുമെമ്പറുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

178

വാര്‍ഡുമെമ്പറുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരക്ക് സമീപം കാഞ്ഞിരംകുളത്താണ് സംഭവം. കാഞ്ഞിരം കുളം സ്വദേശി അജയകുമാറിന്‍റെ മകന്‍ ആല്‍ഫിക്കാണ് മര്‍ദ്ദനമേറ്റത്. മാവിളാകം വാര്‍ഡ് മെമ്പര്‍ ജയന്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. കാഞ്ഞിരംകുളം ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആല്‍ഫി. മെമ്പറുടെ മകനും അതേ സ്കൂളിലാണ്. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തിലിടപെട്ട് സ്കൂളിലെത്തിയ ജയന്‍ ആല്‍ഫിയെ അതിക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പൂവ്വാര്‍ സി.ഐക്ക് ലഭിച്ച പരാതി. ഇതെ തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.