ഉ​പ​രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി പ്ര​തി​പ​ക്ഷ​ സ്ഥാനാര്‍ത്ഥി

221

ന്യൂ​ഡ​ല്‍​ഹി: ഉ​പ​രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ​ത്തിന്‍റെ പൊ​തു​സ്​​ഥാ​നാ​ര്‍​ഥി​യായി മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​പ​ക്ഷ ​പാ​ര്‍​ട്ടി​ക​ളു​െ​ട യോ​ഗ​ത്തി​ലാണ് തീരുമാനം. രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ര്‍​ഥി​ മീ​ര കു​മാ​റി​നെ പി​ന്തു​ണ​ക്കു​ന്ന 17 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ യോഗത്തില്‍ പ​െ​ങ്ക​ടു​ത്തു.