ശുഭയാത്ര – ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹന വിതരണം മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

127

തിരുവനന്തപുരം : സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്റെ ആഭിമുഖ്യത്തിലുള്ള ‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹന വിതരണം ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. നൂതനമായ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചുനടപ്പാക്കിയാണ് വികലാംഗ ക്ഷേമ കോർപറേഷൻ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. വികലാംഗ ക്ഷേമ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർമാരായ ഒ. വിജയൻ, ഗിരീഷ് കീർത്തി തുടങ്ങിയവർ സംബന്ധിച്ചു. വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ സ്വാഗതവും ഡയറക്ടർ കെ.ജി സജൻ നന്ദിയും പറഞ്ഞു.

‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം 883 പേർക്ക് കോർപറേഷൻ മോട്ടോറൈസ്ഡ് ട്രൈ സ്‌കൂട്ടറുകൾ വിതരണം ചെയ്തിരുന്നു. ഇത്തവണ ആദ്യഘട്ടമായി 35 പേർക്കാണ് സ്‌കൂട്ടർ നൽകിയത്.

NO COMMENTS