സ്വർണ്ണക്കടത്ത് – ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാൻ എന്‍.ഐ.എ സംഘം യു.എ.ഇയിലേക്ക്

65

ന്യൂഡല്‍ഹി: നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യംചെയ്യാൻ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ യു.എ.ഇയിലേക്ക് പോകുന്നു . ഫൈസല്‍ ഫരീദിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ എന്‍ഫോഴ്‌സ്മെന്റ് ആരംഭിച്ചിരുന്നു.സര്‍ക്കാരില്‍ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കോണ്‍സുലേറ്റ് ഉദ്യോസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാ യിരുന്നു ജാമ്യാപേക്ഷയില്‍ സ്വപ്നയുടെ വാദം.

സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന്‍ ഐ.ജിക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സ്വപ്ന സുരേഷിന്റെ വാദത്തിന് ശക്തമായ എതിര്‍വാദങ്ങളാണ് കസ്റ്റംസ് ഇന്നലെ കോടതിയില്‍ അവതരിപ്പിച്ചത്.

NO COMMENTS