സ്വര്‍ണ വില വർധിച്ചു

103

കൊച്ചി: സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്‍റെ വില 30,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പവന്‍റെ വില 30,000 കടക്കുന്നത്. ജനുവരി എട്ടിന് പവന്‍റെ വില 30,400 രൂപയില്‍ എത്തിയിരുന്നു.

NO COMMENTS