സ്വര്‍ണവില കൂടി

289

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 21,280 രൂപയായി. 2660 രൂപയാണ് ഗ്രാമിന്റെ വില. 21,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. മൂന്ന് ദിവസമായി ദിനംപ്രതി പവന്‍ വിലയില്‍ 80 രൂപയാണ് കൂടിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.