കരിപ്പൂരില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

325

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.85 കിലോ സ്വര്‍ണം പിടികൂടി.
വയനാട് പൂമല തണ്ടാരങ്ങല്‍ റഷീദി(34)ല്‍ നിന്നാണ് ഡിആര്‍ഐ സംഘം സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്നു ഇത്തിഹാദ് വിമാനത്തിലാണ് റഷീദ് എത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു കോഴിക്കോട്ടു നിന്നെത്തിയ ഡിആര്‍ഐ സംഘം ഇയാളെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. റഷീദിന്റെ ബാഗില്‍ അതിവിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിനു 50 ലക്ഷം രൂപ വിലമതിക്കും. റഷീദ് സ്വര്‍ണക്കടത്തിന്റെ കരിയറാണെന്ന് സംശയിക്കുന്നു.

NO COMMENTS