സ്വര്‍ണ്ണം പവന് 160 രൂപ കൂടി

215

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 21,520 രൂപയായി. 21,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
2690 രൂപയാണ് ഗ്രാമിന്. രണ്ടാഴ്ചയോളമായി തുടര്‍ച്ചയായി കുറഞ്ഞുവരികയായിരുന്ന വില അപ്രതീക്ഷിതമാണ് കൂടിയത്.
ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

NO COMMENTS

LEAVE A REPLY