സ്വര്‍ണ വില പവന് 160 രൂപ കൂടി

181

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 22,920 രൂപയായി. 2865 രൂപയാണ് ഗ്രാമിന്‍റെ വില. ഒരു മാസത്തിനിടയിലെ ഉര്‍ന്ന വിലയാണിത്. 22,760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഒക്ടോബറില്‍ പവന് 22,480 രൂപവരെ വില കുറഞ്ഞിരുന്നു. അതേസമയം, ഒക്ടോബര്‍ ഒന്നിന് 23,120 രൂപ വരെ വില ഉയരുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ഇവിടെയും പ്രതിഫലിച്ചത്.

NO COMMENTS

LEAVE A REPLY