ഫീ​സ് വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍​ഥി​കൾക്ക് നേരെ പോ​ലീ​സ് വീ​ണ്ടും ലാ​ത്തി​ച്ചാ​ര്‍​ജ് നടത്തി

126

ന്യൂ​ഡ​ല്‍​ഹി: ഫീ​സ് വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ളെ വീ​ണ്ടും ലാ​ത്തി​ച്ചാ​ര്‍​ജ് ചെ​യ്ത് ഡ​ല്‍​ഹി പോ​ലീ​സ്. രാ​ഷ്ട്ര​പ​തി​ഭ​വ​ന്‍ ല​ക്ഷ്യ​മാ​ക്കി തി​ങ്ക​ളാ​ഴ്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ സ​രോ​ജി​നി ന​ഗ​റി​നു സ​മീ​പ​മാ​ണു പോ​ലീ​സ് നേ​രി​ട്ട​ത്.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഭി​ക്കാ​ജി കാ​മ പാ​ല​സ് മെ​ട്രോ സ്റ്റേ​ഷ​ന്‍ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ യൂ​ണി​ഫോ​മി​ലും മ​ഫ്തി​യി​ലു​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍ കാ​യി​ക​മാ​യി നേ​രി​ട്ടു. നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ പ​രി​ക്കേ​റ്റു.

ഒ​രു മാ​സം നീ​ണ്ട പ്ര​തി​ഷേ​ധം ഫ​ലം കാ​ണാ​ത്ത​തോ​ടെ​യാ​ണ് ജെഎന്‍യു വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്കു മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ച്ച​ത്. ഹോ​സ്റ്റ​ല്‍ ഫീ​സ് 300 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍ ജെഎന്‍യു അ​ഡ്മി​നി​സ്ഷ്രേ​ന്‍ ഈ ​ആ​വ​ശ്യ​ത്തോ​ട് ഇ​തു​വ​രെ അ​നു​കൂ​ല​മാ​യ സ​മീ​പ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഫീ​സ് വ​ര്‍​ധ​ന​വ് ഭ​ര​ണ​കൂ​ടം ഭാ​ഗി​ക​മാ​യി പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്കാ​തെ പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു വി​ദ്യാ​ര്‍​ഥി​ക​ള്‍. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​ഷ്ട്ര​പ​തി​ക്കു ക​ത്ത​യ​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. ജെഎന്‍യു വി​സി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

NO COMMENTS