മികവിന്റെ കേന്ദ്രമാകാനൊരുങ്ങി പരശുവയ്ക്കൽ ആടുവളർത്തൽ കേന്ദ്രം

78

തിരുവനന്തപുരം : പരശുവയ്ക്കൽ ആടുവളർത്തൽ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ശിലാസ്ഥാപനം ജൂലൈ എട്ട് വൈകുന്നേരം മൂന്നിന് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും. ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.

കർഷകരുടെ ആവശ്യാനുസരണം ആട്ടിൻകുട്ടികളെ ലഭ്യമാക്കുന്നതിനോടോപ്പം മലബാറി ആടുകളെ സംരക്ഷിക്കുന്ന തിനുമായി സംസ്ഥാനത്ത് ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ആടുകൾക്കായി  മികവിന്റെ കേന്ദ്രം നിർമിക്കുന്നത്. 3.20കോടി രൂപയാണ് പദ്ധതിചെലവ്.

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സർക്കാർ ആടുവളർത്തൽ കേന്ദ്രം 2002 മുതൽ പരശുവയ്ക്കലിൽ പ്രവർത്തിച്ചു വരികയാണ്. മലബാറി ആടുകളെയാണ് ഇവിടെ വളർത്തുന്നത്. പുതിയ കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ 1000 ആടുകളെ വളർത്താനും ആട്ടിൻകുട്ടികളെ കർഷകർക്ക് സബ്‌സിഡി നിരക്കിൽ നൽകാനും സാധിക്കും.

മലബാറി ആടുകളുടെ ഗവേഷണം, കർഷകർക്ക് പരിശീലനം, തീറ്റപ്പുൽ കൃഷി എന്നിവയും ഭാവിയിൽ ലക്ഷ്യമിടുന്നു.

NO COMMENTS