ജര്‍മനിയില്‍ ബുര്‍ഖയും നിഖാബും ഭാഗികമായി നിരോധിച്ചു

162

ജര്‍മനി: രാജ്യത്ത് സിവില്‍ സര്‍വീസ്, ജുഡീഷ്യറി, മിലിട്ടറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇസ്ലാമികരീതിയില്‍ വസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ജര്‍മനി. ഇത് സംബന്ധിച്ചുള്ള കരട് ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.
ഇതോടെ രാജ്യത്തെ ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ ഇടയില്‍ ബുര്‍ഖയും നിഖാബും ഭാഗികമായി നിരോധിക്കപ്പെടും. ജര്‍മനിയിലെ ഫെഡറല്‍ കൌണ്‍സിലായ ബുണ്ടെസ്രാത് സ്റ്റേറ്റ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ കരട് ബില്‍ നിയമമാകും. നിലവില്‍ ഫ്രാന്‍സിലും ബെല്‍ജിയത്തിലും പൂര്‍ണ ബുര്‍ഖനിരോധം നിലവിലുണ്ട്. പക്ഷേ, അത് ജര്‍മനിയുടെ ഭരണഘടനയ്ക്ക് എതിരാണെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മൈസിരെ പറയുന്നു.

NO COMMENTS

LEAVE A REPLY