ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

161

തിരുവനന്തപുരം: സാന്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഹാര്‍വാഡ് യൂണിവേഴ്സിറ്റി സാന്പത്തികശാസ്ത്രവിഭാഗം മേധാവി ഗീതാ ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കുമായും അവര്‍ ചര്‍ച്ച നടത്തി. സര്‍ക്കാരിന്‍റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ ഗീതാ ഗോപിനാഥ് പറഞ്ഞു. ഗീതയുടെ നിയമനം സി.പി.എമ്മിലും മുന്നണിയിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. എന്നാല്‍ പുതിയ സാന്പത്തികനയങ്ങളെക്കുറിച്ച്‌ വിദഗ്ധാഭിപ്രായം തേടാനാണ് ഗീതയെ നിയമിച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ പ്രതിഫലമില്ലാതെയാണ് നിയമനം.മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയും അവര്‍ കണ്ടു.