ആഡംബര വിവാഹം: ഗീത ഗോപി എംഎല്‍എയ്ക്ക് താക്കീത്

263

തൃശൂര്‍: മകളുടെ ആഡംബര വിവാഹം നടത്തിയതിന് ഗീത ഗോപി എംഎല്‍എയെ സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് താക്കീത് ചെയ്തു. ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്സിക്യൂട്ടിവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. പാ​ർ​ട്ടി നി​ല​പാ​ടി​നും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച എം​എ​ൽ​എ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ന്ന വി​ല​യി​രു​ത്ത​ലിനെ തുടർന്നാണു നടപടി. ഗുരുവായൂരില്‍വെച്ച് നടന്ന വിവാഹത്തില്‍, ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ഗീത ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.
സിപിഐയുടെ തൃശൂര്‍ എംപിയായ സിഎന്‍ ജയദേവന്‍, ഗീതയെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞെന്നും ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമല്ലെന്നുമായിരുന്നു സംഭവത്തോട് അദ്ദേഹം പ്രതികരിച്ചത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നടന്ന വിവാഹത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

NO COMMENTS