ഗൗരി ലങ്കേഷിന്‍റെ കെലയാളികളെക്കുറിച്ച്‌ സൂചന ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

226

ബംഗളുരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കെലയാളികളെക്കുറിച്ച്‌ സൂചന ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേസിലെ പ്രതികളെ കണ്ടെത്തിയിട്ടില്ലെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക മന്ത്രിയുടെ പ്രസ്താവന. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ കാണുമ്ബോഴായിരുന്നു റെഡ്ഡിയുടെ പ്രസ്താവന.