ജനനേന്ദ്രിയം മുറിച്ച കേസ്: പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് കസ്റ്റഡിയില്‍

212

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ അയ്യപ്പദാസിന്റെ ഗൂഢാലോചനയാണെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അന്യായമായി തടങ്കലിലാക്കിയെന്നാരോപിച്ച്‌ നല്‍കിയ ഹര്‍ജി അയ്യപ്പദാസ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.