യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണേഷ് കുമാറിനെതിരെ കേസെടുത്തു

166

കൊല്ലം : യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കേസെടുത്തു. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ മര്‍ദ്ദിക്കുകയിരുന്നെന്നു ചൂണ്ടിക്കാട്ടി കൊല്ലം അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണന്‍ എന്ന യുവാവ് നല്‍കിയ പരാതിയിലാണ് കെബി ഗണേഷ്‌കുമാറിനും ഡ്രൈവര്‍ക്കുമെതിരേ പോലീസ് കേസ് എടുത്തത്.

മരണവീട്ടിലേക്ക് വന്ന എംഎല്‍എയുടെ വാഹനത്തിന് ഇതേ വീട്ടില്‍പോയി വരികയായിരുന്ന അനന്തക്യഷ്ണനും മാതാവും സഞ്ചരിച്ച കാര്‍ സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണ് കാറില്‍ നിന്നിറങ്ങിവന്ന ഗണേഷ് കുമാറും പിന്നാലെ വന്ന ഡ്രൈവറും മര്‍ദിച്ചതെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ചല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ അനന്തകൃഷ്ണന്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS