ഗണേശ് കുമാറിന്‍റെ ദിലീപ് അനുകൂല പ്രസ്താവനയ്ക്കെതിരെ പൊലീസ്

198

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഗണേശ് കുമാറിന്‍റെ ദിലീപ് അനുകൂല പ്രസ്താവനയ്ക്കെതിരെ അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനും സിനിമാക്കാര്‍ ജയിലില്‍ കൂട്ടമായി എത്തിയതും സംശയാസ്പദമാണെന്നും പോലീസ് പറയുന്നു. കോടതി അടിയന്തരമായി ഇടപെടണമെന്ന് പൊലീസ് ആവിശ്യപ്പെട്ടു. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിത്. കോടതിവിധി വരുവരെ മുമ്ബ് ദിലീപ് കുറ്റവാളിയല്ല. പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.