കൊച്ചിയില്‍ ബിക്കിനി നിശാപാര്‍ട്ടിക്കിടെ കഞ്ചാവ് പിടിച്ചു

176

കൊച്ചി: കൊച്ചിയില്‍ ബിക്കിനി നിശാപാര്‍ട്ടിക്കിടെ കഞ്ചാവ് പിടിച്ച സംഭവത്തിൽ റിസോര്‍ട് ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്‍റെ അനുമതിയില്ലാതെയാണ് ഫാഷന്‍ ഷോ നടത്തിയതെന്നും അനുമതിയുണ്ടായിരുന്നുവെന്ന സംഘാടകരുടെ വാദം ശരിയല്ലെന്നും പൊലീസ് പറഞ്ഞു.ഇതിനിടെ പരിശോധനയുടെ പേരില്‍ വീടുകളില്‍ കയറി എക്സൈസ്പൊലീസ് വകുപ്പുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് സംഘാടകര്‍ രംഗത്തെത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിലെ വളന്തക്കാട് ദ്വീപില്‍ ബിക്കിന് നിശാപാര്‍ട്ടി നടന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ നടത്തിയ റെയ്ഡില്‍ ഡിജെയുടെ പക്കല്‍ നിന്ന് 5 ഗ്രാം കഞ്ചാവും പിടിച്ചു. തുടര്‍ന്നാണ് പരിപാടിക്ക് വേദിയൊരിക്കിയ ഐലന്‍ഡ് ഡി റിസോര്‍ട്ടിന്‍റെ ഉടമകള്‍ക്കെതിരെ കേസെടുക്കാന് പൊലീസ് തീരുമാനിച്ചത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനൊപ്പം തന്നെ കുറ്റകരമാണ് ഇതിന് സാഹചര്യം ഒരുക്കികൊടുക്കുന്നതും. എന്‍ഡിപിഎസ് നിയമത്തിലെ ഇത് സംബനധിച്ച 25 – ആം വകുപ്പ് പ്രകാരമാണ് മുളവുകാട് പൊലീസ് കേസെടുത്തിരിക്കുന്നതും.
നിശാപാര്‍ട്ടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടി പാലീസ് നഗരത്തിലെ ഹോട്ടലുകള്‍ക്കു സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. സംഘാടകരും ഹോട്ടല്‍ ഉടമകളും ഇത് ലംഘിച്ചതായി പൊലീസ് അറിയിച്ചു. പരിപാടിക്ക് പൊലീസിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും പൊലീസ് ഡപ്യൂട്ടി കമീഷണര്‍ അരുള്‍ ആര്‍ ബി കൃഷ്ണ അറിയിച്ചു.
എന്നാല്‍ അനുമതിക്കായി പൊലീസിന് കത്ത് നല്‍കിയിരുന്നുവെന്ന് റിസോര്‍ട്ട് മാനേജ്മെന്‍റ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടെ കേസിന്‍റെ പേരില്‍ എക്സൈസും പൊലീസും പീഡിപ്പിക്കുന്നുവെന്ന് കാട്ടി സംഘാടകര്‍ രംഗത്തെത്തി. താമസിക്കുന്ന ഫ്ലാറ്റുകളില്‍ പരിശോധനക്കെന്ന പേരില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷിടിക്കുകയാണെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

NO COMMENTS

LEAVE A REPLY