ഷൊറണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ട് കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

165

പാലക്കാട്: ഷൊറണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഷെഫീക്കിനെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും പാലക്കാട് സിവിഷണല്‍ ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടി.
ഉത്സവ സമയമായതിനാല്‍ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. സംശയാസ്പദമായസാഹചര്യത്തില്‍ കണ്ട ഷെഫിക്കിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരം കേന്ദ്രീകരിച്ച്‌ നടത്തുന്ന കഞ്ചാവ് കച്ചവടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തന്റെ പക്കലെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതാദ്യമായാണ് കഞ്ചാവ് കടത്തിയതിന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് നടക്കുന്നത്. കാലങ്ങളായി കഞ്ചാവ് കടത്തിനേപ്പറ്റി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല.

NO COMMENTS

LEAVE A REPLY