മുക്കത്തെ ഗെയില്‍ വിരുദ്ധ സമരത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

183

കോഴിക്കോട് : മുക്കത്തെ ഗെയില്‍ വിരുദ്ധ സമരത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സമരക്കാരെ പോലീസ് മര്‍ദിച്ച സംഭവത്തിലും നോട്ടീസ് നല്‍കാതെ സ്ഥലമേറ്റെടുപ്പ് നടത്തി എന്ന പരാതിയിലുമാണ് കേസ് എടുത്തിരിക്കുന്നത്. വി.എം സുധീരനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ജില്ലാ കളക്ടറോടും , പോലീസ് മേധാവിയോടും കമ്മീഷന്‍ വിശദീകരണം ചോദിച്ചു. അടിയന്തിരമായി പ്രശ്ന പരിഹാരം കാണാനും സംഭവത്തില്‍ വിശദീകരണം നല്‍കാനുമാണ് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം

NO COMMENTS