ശബരിമല ത​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍

178

തി​രു​വ​ന​ന്ത​പു​രം : സന്നിദാനത്ത് ആചാരം ലംഘിച്ച് സ്ത്രീകൾ എത്തിയാൽ ന​ട അ​ട​ച്ചി​ടു​മെ​ന്ന് പ​റ​ഞ്ഞ ത​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ഫ്യൂ​ഡ​ല്‍ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കു​ള്ള മ​ണി​മു​ഴ​ക്ക​മാ​ണ് ശബരിമലയിലേത്. ത​ന്ത്രി ന​ട അ​ട​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ഹ​ര്‍​ത്താ​ലി​ന് ക​ട പൂ​ട്ടു​ന്ന ലാ​ഘ​വ​ത്തോ​ടെ​യെ​ന്നും സു​ധാ​ക​ര​ന്‍ പറഞ്ഞു.
സന്നിദാനത്ത് എത്തുന്നവരുടെ പൂ​ര്‍​വ​കാ​ല ച​രി​ത്രം നോ​ക്കേ​ണ്ട​തി​ല്ല. ധൈ​ര്യു​ള്ള​വ​ര്‍ മാ​ത്രം അ​ങ്ങോ​ട്ടു പോ​യാ​ല്‍ മ​തി. യു​വ​തി​ക​ള്‍ സ​ന്നി​ധാ​ന​ത്തു​നി​ന്നും തി​രി​കെ മ​ട​ങ്ങി​യ​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ചാ​ല്‍ നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ആ​രും നോ​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

NO COMMENTS