ഐഎഎസുകാരില്‍ തലക്ക് വെളിവുളളവര്‍ വെറും പത്ത് ശതമാനം മാത്രമെന്ന് ജി.സുധാകരന്‍.

187

തിരുവനന്തപുരം: ഐഎഎസുകാരില്‍ തലക്ക് വെളിവുളളവര്‍ വെറും പത്ത് ശതമാനം മാത്രമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഇരുനൂറോളം ഐഎഎസുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് തന്റെ അഭിപ്രായമെന്നും ജി.സുധാകരന്‍. ആലപ്പുഴ ടൗണ്‍ ഹാളില്‍ ആധാരം എഴുത്തുകാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഐഎഎസുകാര്‍ക്ക് പ്രത്യേക മഹത്വമൊന്നുമില്ല. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഐസിഎസിന്റെ തുടര്‍ച്ചയാണിത്. അവരെ ബ്രിട്ടീഷുകാരുടെ പ്രേതം ബാധിച്ചിരിക്കുകയാണ്. ഐഎഎസുകാരെ കണ്ടുകൊണ്ടല്ല സര്‍ക്കാര്‍ ഉണ്ടായതെന്നും ജി.സുധാകരന്‍ പറഞ്ഞു. ഐഎഎസുകാരുടെ ഭീഷണിക്കുമുന്നില്‍ സര്‍ക്കാര്‍ തല കുനിക്കുന്ന കാര്യമില്ലെന്നും പുതിയ ഭരണ സംവിധാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഐഎഎസുകാരെന്നും സുധാകരന്‍. എന്നാല്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ ചില ഐഎഎസുകാര്‍ വഹിക്കുന്ന പങ്ക് തള്ളിക്കളയാനാവില്ലെന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY