വനിതാ മതിലിനു പൂര്‍ണ പിന്തുണ ; സി കെ ജാനു

178

കോഴിക്കോട്: വനിതാ മതിലിനു പൂര്‍ണ പിന്തുണയുണ്ടെന്ന് . സി കെ ജാനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍ഡിഎഫുമായുള്ള സഹകരണത്തെ കുറിച്ച്‌ വിശദമായി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. ഇതിനായി പാര്‍ട്ടിയോഗം ചേരും. എല്‍ഡിഎഫ് മുന്നണി പ്രവേശനമാണ് ലക്ഷ്യം. സഹകരിപ്പിക്കാനുള്ള എല്‍ഡിഎഫ് തീരുമാനത്തെ പോസിറ്റീവ് ആയി കാണുന്നുവെന്നും ജാനു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ ജനാധിപത്യ സഭ നേതാവ് സി കെ ജാനുവും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വച്ചു കൂടിക്കാഴ്ച്ച നടത്തിയന്നും വനിതാ മതിലിന് പിന്തുണയര്‍പ്പിക്കാനെത്തിയതാണെന്നും സി കെ ജാനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

NO COMMENTS