തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ

240

തൃശ്ശൂര്‍ : തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാളെമുതല്‍ സൗജന്യ വൈഫൈ. സൗജന്യമായി ലഭ്യമാക്കുന്ന വൈഫൈ വഴി, ആദ്യ ഒരുമണിക്കൂറില്‍ മുഴുവന്‍ വേഗതയിലും തുടര്‍ന്ന് നിയന്ത്രിതവേഗതയിലുമാകും ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകുക. പ്ലാറ്റ്ഫോമുകളില്‍ സജ്ജീകരിച്ചിരിക്കുന്ന 21 മോഡങ്ങള്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകുക.ഫോണില്‍ വൈഫൈ ഓണാക്കുന്നതു വഴി റെയില്‍ വയര്‍ വൈഫൈ ലഭ്യമാകും. ഫോണിലേയ്ക്കയച്ചു കിട്ടുന്ന കോഡ് നന്പര്‍ ഉപയോഗിച്ച്‌ വൈഫൈ ഉപയോഗിച്ചു തുടങ്ങാം. ഒരു ഉപഭോക്താവിന്‍റെ കോഡ് എപ്പോഴും ഒന്നു തന്നെയായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ സ്റ്റേഷന്‍ ഹൈടെക്ക് ആക്കുന്നതിന്‍റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാന്‍ ആരംഭിയ്ക്കുന്നത്.ഇതോടൊപ്പം മേല്‍പ്പാലത്തിലേയ്ക്ക് കയറുവാനുള്ള എസ്കലേറ്ററും റെയില്‍വേ സ്റ്റേഷനില്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ മുകളിലേയ്ക്കു കയറാനുള്ള സൗകര്യം മാത്രമാണ് ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ അടിയന്തര ചികിത്സാസൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ സ്റ്റോറും പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തനമാരംഭിയ്ക്കും. പുതിയ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിയ്ക്കും.

NO COMMENTS

LEAVE A REPLY