അശരണരായ സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കും

14

കാസറഗോഡ് : ഭര്‍ത്താവ് മരിച്ചവരോ, ഭര്‍ത്താവ് ഉപേക്ഷിച്ചവരോ, അവിവാഹിതരോ, നിലാരംബരോ ആയ വനിതകള്‍ക്ക് ആര്‍സെറ്റി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ തൊഴില്‍ പരിശീലനം നല്‍കും . എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തുന്ന ശരണ്യ പദ്ധതി ജില്ലാ ഭരണ സംവിധാനം, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുമായി സഹകരിച്ച് രൂപം നല്‍കിയ കൂട്ട് പദ്ധതി എന്നീ പദ്ധതികളിലെ ഗുണഭോക്താ ക്കള്‍ക്ക് ടൈലറിംഗ് പരിശീലനം നല്‍കി ഗാര്‍മെന്റ് യൂനിറ്റ് സ്ഥാപിച്ച് തൊഴില്‍ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

ജില്ലാ കളക്ടര്‍ ഡോ. ഡി..സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വെള്ളിക്കാത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. പട്ടികജാതി കോളനിവാസികള്‍ക്ക് പുഷ്പകൃഷിയില്‍ പരിശീലനം നല്‍കുന്നതിന് ഓഫ് ക്യാമ്പസ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

കോവിഡിന്റെ ലോക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച പരിശീലന പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്‍.ഷില്‍ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ എസ് മീനാ റാണി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രേഖ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഗീതാകുമാരി ,കുടുംബശീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ ,ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍.കണ്ണന്‍ ,നബാഡ് എ ജി എം ജ്യോതിസ് ജഗന്നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു..

NO COMMENTS