പട്ടികജാതി യുവതി യുവാക്കള്‍ക്ക് സൗജന്യ കോഴ്‌സ്

4

തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ:പോളിടെക്‌നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ പത്താംതരം വിജയിച്ച യുവതി യുവാക്കള്‍ക്ക് മൂന്നു മാസത്തെ സൗജന്യ കോഴ്‌സുകള്‍ നല്‍കുന്നു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, യുവതികള്‍ക്കായി കോസ്മറ്റോളജി ആന്റ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് എന്നിവയാണ് കോഴ്‌സുകള്‍.

താല്‍പര്യമുളളവര്‍ ജനുവരി 11 ന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.gptctrikaripur.in ല്‍ ലഭ്യമാണ്. ഫോണ്‍: 0467 2211400, 9496708789.