സൗജന്യ ബി.ടെക് ട്യൂഷൻ .

151

സംസ്ഥാന സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂളും പട്ടികവർഗ്ഗ വികസനവകുപ്പും സംയുക്തമായി തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിനുളളിലെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ സംസ്ഥാനതല ബി.ടെക് റെമഡിയൽ ട്യൂഷൻ ലഭ്യമാക്കുന്നു.

വിദ്യാർത്ഥികൾക്ക് സൗജന്യ താമസം – ഭക്ഷണം – സ്‌കോളർഷിപ്പ് എന്നിവ നൽകും. പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട ബി.ടെക് ബിരുദം പൂർത്തിയാക്കാൻ കഴിയാത്തതും നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്നതുമായ എല്ലാ വിദ്യാർത്ഥികൾക്കും ഈ സേവനം വിനിയോഗിക്കാം. സ്വന്തം പേര്, പൂർണ്ണ മേൽവിലാസം, ഫോൺ/മൊബൈൽ നമ്പർ, പഠിക്കുവാൻ ആഗ്രഹിക്കുന്ന വിഷയങ്ങളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി mfsremedialst@gmail.com മെയിൽ അയയ്ക്കുക. അല്ലെങ്കിൽ 0471-2307733/9207133385 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

NO COMMENTS