കാട്ടുതീ : ഫ്രാന്‍സില്‍ 12,000 പേരെ ഒഴിപ്പിച്ചു

193

പാരീസ്: ദക്ഷിണ ഫ്രാന്‍സില്‍ കാട്ടുതീയെത്തുടര്‍ന്ന് 12,000 പേരെ ഒഴിപ്പിച്ചു.
കോഴ്‌സിക്ക ദ്വീപിലെ പര്‍വതമേഖലയില്‍ മൂന്നു ദിവസമായി പടരുന്ന കാട്ടുതീയില്‍ ഇതിനകം ആയിരം ഹെക്ടര്‍ വനമാണ് കത്തി നശിച്ചത്. തീയണയ്ക്കുന്നതിന് ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ എട്ട് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.