നാലു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണിൽ

46

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നാലു പ്രദേശങ്ങൾകൂടി കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചു.

വെള്ളനാട് പഞ്ചായത്തിലെ കടുക്കാമൂട് (14), കാഞ്ഞിരംകുളം പഞ്ചായത്തിലെ ചീനിവിള (06), തിരുവനന്തപുരം കോർപ്പറേഷൻ കരമന വാർഡിലെ(45) തെലുഗു ചെട്ടി ലൈൻ , മണക്കാട് വാർഡിലെ (72) മണക്കാട് മാർക്കറ്റ് എന്നീ പ്രദേശങ്ങളെയാണു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

NO COMMENTS