ആന്ധ്രാപ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി

196

അമരാവതി : ആന്ധ്രാപ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ജനുവരി ഒന്നു മുതല്‍ പുതിയ ഹൈക്കോടതി പ്രവര്‍ത്തിച്ചു തുടങ്ങും. നിലവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ രമേശ് രംഗനാഥന്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ് ആവും. 16 ജഡ്ജിമാരും പുതിയ ഹൈക്കോടതിയില്‍ ഉണ്ടാകും. തലസ്ഥാന നഗരിയായ അമരാവതിയിലെ ജസ്റ്റിസ് കോംപ്ലക്‌സിലായിക്കും ഹൈക്കോടതി പ്രവര്‍ത്തിക്കുക.

ഇന്ത്യയിലെ 25 മത്തെ ഹൈക്കോടതിയാണ് അന്ധ്രാപ്രദേശിലേത്. രണ്ടു സംസ്ഥാനങ്ങള്‍ക്കും രണ്ട് ഹൈക്കോടതികള്‍ വേണമെന്ന് നവംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ കോടതികള്‍ ജനുവരിയില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങണമെന്നും ഉത്തരവിലുണ്ടായിരുന്നു. നേരത്തെ ഇരു സംസ്ഥാനങ്ങള്‍ക്കുമായി ഹൈദരാബാദ് ഹൈക്കോടതിയായിരുന്നു ഉണ്ടായിരുന്നത്.

NO COMMENTS