മലമ്പാമ്പിനെ പിടിച്ചിട്ടും വനംവകുപ്പ് തിരിഞ്ഞുനോക്കുന്നില്ല

163

കൊച്ചി: ഏഴടി നീളമുളള മലമ്പാമ്പിനെ കൂട്ടിലാക്കി കഴിഞ്ഞ 24 മണിക്കൂറായി വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുകയാണ് എറണാകുളം തമ്മനം വാസികള്‍.മലമ്പാമ്പിനെ കൊണ്ടുപോകാന്‍ ഉടനെത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ഇതുവരെ ഒന്നും നടന്നില്ല .കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് എറണാകുളം തമ്മനം അബ്ദു ഹാജി റോഡില്‍ മലമ്പാപ്പിറങ്ങിയത്.തൊട്ടടുത്തുളള വീട്ടില്‍ വളര്‍ത്തുന്ന താറാവുകള്‍ കൂട്ടത്തോടെ കരയുന്നത് കേട്ടപ്പോഴാണ് പ്രദേശവാസികള്‍ ചെന്നു നോക്കിയത്. ആദ്യം കീരിയാണെന്ന് കരുതി. പിന്നീട് ഇറങ്ങി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.നല്ല ഒന്നാന്തരം മലമ്പാമ്പ്.നാട്ടുകാരെല്ലാം ചേര്‍ന്ന് പാമ്പിനെ പിടിച്ച് ഒരു താത്കാലിക കൂട്ടിലാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരെയും പാലാരിവട്ടം പൊലീസിനെയും അറിയിച്ചു. കോളനിയോട് ചേര്‍ന്നുളള റെയില്‍വെ ഗുഡ്‌സ് യാര്‍ഡ് കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ നിന്ന് കഴിഞ്ഞ ദിവസം മനമ്പാപ്പുകളെയും 20 പാമ്പിന്‍ മുട്ടകളും കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY