വനം അദാലത്ത് ആഗസ്റ്റ് 19 ന് – കോഴിക്കോട്.

187

കോഴിക്കോട് – ജില്ലയിലെ വന അദാലത്ത് ആഗസ്റ്റ് 19ന് താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ രാവിലെ 10 മണി മുതല്‍ നടത്തും. അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഭൂമി സംബന്ധിച്ച പരാതികള്‍ ഒഴികെയുളള വനം സംബന്ധമായ എല്ലാ ആവലാതികളും സമര്‍പ്പിക്കാം.

അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ശരിയായ മേല്‍ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് (0495 2374450), കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (0496 2598320), പെരുവണ്ണാമുഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (0496 2666788), താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (0495 2223720), കോഴിക്കോട് ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, മാത്തോട്ടം (0495 2414702), ഗവ. ടിമ്പര്‍ ഡിപ്പോ, ചാലിയം (0495 2472995), സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍, മാത്തോട്ടം, കോഴിക്കോട് (0495 2416900), വടകര സോഷ്യല്‍ ഫോറസ്റ്ററി റെയിഞ്ച് (0495 2522900) എന്നീ ഓഫീസുകളില്‍ ആഗസ്റ്റ് 10 വരെ സ്വീകരിക്കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഐ &ഇ) അറിയിച്ചു.

ഒപ്പം അദാലത്ത് ആഗസ്റ്റ് 3 ന്

കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാക്കൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണന്‍ ആഗസ്റ്റ് 6,13,20 എന്നീ തീയ്യതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 27 ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റിനറി ഹാളിലും 16,17 തീയ്യതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും 30 ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ ഓഫീസിലും സിറ്റിംഗ് നടത്തും. ഒന്ന്, രണ്ട്, ഏഴ്, എട്ട്, ഒന്‍പത്, 14 തീയ്യതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കേസുകളും വിചാരണ ചെയ്യും.

കളന്‍തോട് കൂളിമാട് റോഡ്; പ്രവൃത്തി ത്വരിതപ്പെടുത്താന്‍ നടപടിയായി

കളന്‍തോട്് കൂളിമാട് റോഡ് പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന്, പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും യോഗത്തില്‍ തീരുമാനമായി. റോഡ് പ്രവൃത്തി തുടരുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തി. തടസമുള്ള മരങ്ങള്‍ മാറ്റുന്ന മുറക്ക് കെ.എസ്.ഇ.ബിയുടെ ലൈനുകള്‍ മാറ്റാന്‍ കരാര്‍ നല്‍കിയതായും പൊതുമരാമത്ത് നിര്‍ദ്ദേശിക്കുന്ന ദിവസം പ്രവൃത്തി ആരംഭിക്കുന്നതിന് സന്നദ്ധമാണെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്‍.സി.പി.സി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന് കരാര്‍ നല്‍കിക്കഴിഞ്ഞതായും പ്രവൃത്തി നടത്തുന്നതില്‍ തടസങ്ങളില്ലെന്നും സംയുക്ത പരിശോധന നടത്തി പ്രവൃത്തി ആരംഭിക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. റോഡിന്റെ പ്രവൃത്തികള്‍ സംബന്ധിച്ച തടസങ്ങളുണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിനും പ്രവൃത്തി സംബന്ധിച്ച വകുപ്പുതല ഏകോപനം നടത്തുന്നതിനും പൊതുമരാമത്ത്, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്കൊപ്പം ആഗസ്റ്റ് ഒന്നിന് റോഡ് സൈറ്റ് സന്ദര്‍ശിക്കുന്നതിനും തീരുമാനിച്ചു.

റോഡിന്റെ പരമാവധി വീതി പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനും കയ്യേറ്റം ഉണ്ടാവാതിരിക്കാന്‍ അതിരുകളില്‍ ബൗണ്ടറി സ്റ്റോണുകള്‍ സ്ഥാപിക്കുന്നതിനുമുള്ള പ്രൊപ്പോസലിനു അംഗീകാരം നല്‍കാമെന്ന് കിഫ്ബി അധികൃതര്‍ അറിയിച്ചിട്ടുള്ളതായും എം.എല്‍.എ വ്യക്തമാക്കി. ഇതുസംന്ധിച്ച പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.

അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സി. എഞ്ചിനീയര്‍ ആര്‍.സിന്ധു, അസി. എക്‌സി. എഞ്ചിനീയര്‍ എം.സി ബിനുകുമാര്‍, അസി. എഞ്ചിനീയര്‍ പി. ശുഹൈബ്, കേരളാ വാട്ടര്‍ അതോറിറ്റി അസി. എക്‌സി. എഞ്ചിനീയര്‍ പി. ജിതേഷ്, അസി. എഞ്ചിനീയര്‍ യു. കെ സത്യന്‍, കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍ കെ. ബിനേഷ്, കോണ്‍ട്രാക്ടര്‍ ടി. ഹര്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.

ലിഫ്റ്റ് ഇറക്ടര്‍ സീറ്റ് ഒഴിവ്

കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ത്രൈമാസ കോഴ്‌സായ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എല്‍.സി യോഗ്യതയുളള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 04922273888, 9061899611.

NO COMMENTS