കോളയാട് പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

197

കണ്ണൂർ ∙ കോളയാട് പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 35 വിദ്യാർഥികളെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളയാട് സെന്റ് സേവിയേർസ് യുപി, കോളയാട് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണിവർ. രാവിലെ പ്രാതലിന് ഉപ്പുമാവ് കഴിച്ചവർക്കാണ് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്.