ആലത്തൂര്‍ ക്രസന്റ് നഴ്‌സിങ് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

231

പാലക്കാട്: പാലക്കാട് ആലത്തൂര്‍ ക്രസന്റ് നഴ്‌സിങ് കോളജില്‍ എഴുപതോളം വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. ഹോസ്റ്റല്‍ മെസില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികളാണ് ഛര്‍ദ്ദിയും അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുന്നത്.
ഗ്രാജുവേഷന്‍ പരിപാടിയോട് അനുബന്ധിച്ച് കോളേജ് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. നെയ്‌ച്ചോറും ചിക്കന്‍ കറിയും ആയിരുന്നു വിദ്യാര്‍ത്ഥിനികള്‍ കഴിച്ചത്. ഛര്‍ദ്ദിയും പനിയും വയറുവേദനയും അനുഭവപ്പെട്ടവര്‍ ക്രസന്റ് ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഹാസ്റ്റല്‍ മെസിലെ ഭക്ഷണം കഴിച്ച് മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികളുടെ വീടുകളില്‍ അറിയിക്കാന്‍ നഴിസിങ് കോളജ് അധികൃതര്‍ വൈകിയെന്നും വിമുഖത കാണിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. നിലവില്‍ പ്രത്യേക നിരീക്ഷണ വിഭാഗത്തില്‍ ആറ് പേരടക്കം പതിമൂന്ന് പേരാണ് ക്രസന്റ് ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഭക്ഷ്യവിഷബാധയേറ്റവരെ കണ്ട് തെളിവെടുത്തു. ഹോസ്റ്റലിലും മെസ്സിലും പരിശോധന നടത്തി.

NO COMMENTS

LEAVE A REPLY