ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

242

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തില്‍ നിന്ന് അകലുന്നു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നിലനിന്നിരുന്ന യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്. അതേസമയം ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡീഷ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മണിക്കൂറില്‍ 175-185 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് വീശാനാണ് സാധ്യത.

തമിഴ്നാട് മുതല്‍ ബംഗാള്‍ വരെ കിഴക്കന്‍ തീരത്ത് എങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷ, ആന്ധ്രാ, തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്.

NO COMMENTS