അ​ബു​ദാ​ബിയില്‍ നിന്നും ദുബായിൽ നിന്നും വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു.

75

അ​ബു​ദാ​ബി: ദുബൈയില്‍നിന്നും അ​ബു​ദാ​ബിയില്‍ നിന്നും വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അബൂദബിയില്‍നിന്നുള്ള വിമാനം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും ദുബൈയില്‍ നിന്നുള്ള വിമാനം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഇറങ്ങുക.

അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് 181 യാ​ത്ര​ക്കാരും ദു​ബാ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​രേ​ക്ക് 177 യാത്രക്കാരുമാണുള്ളത് .യാ​ത്ര​ക്കാ​രി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്നു ഉ​ച്ച​യ്ക്കാ​ണ് ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ യു​എ​ഇ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. രാ​ത്രി 9.40ന് ​പ്ര​വാ​സി​ക​ളു​ടെ ആ​ദ്യ സം​ഘം കേ​ര​ള​ത്തി​ലെ​ത്തും.

അ​ബു​ദാ​ബി​യി​ല്‍​നി​ന്നും കൊ​ച്ചി​യി​ലാ​ണ് ആ​ദ്യ സം​ഘം എ​ത്തു​ന്ന​ത്. ദു​ബാ​യി​ല്‍​നി​ന്നു​ള്ള വി​മാ​നം രാ​ത്രി 10.40ന് ​ക​രി​പ്പൂ​രി​ലെ​ത്തും. പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും സംസ്ഥാനത്ത് പൂ​ര്‍​ത്തി​യാ​യി.

NO COMMENTS