മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ്: 4.36 ലക്ഷം കടാശ്വാസം അനുവദിച്ചു

97

കാസറകോട് : സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിങ്ങില്‍ 4,36,977 രൂപ കടാശ്വാസം അനുവദിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ഗോപിനാഥന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സംഘടി പ്പിച്ച സിറ്റിങ്ങിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസധനം അനുവദിച്ചത്.

തൃക്കരിപ്പൂര്‍-പടന്ന കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, തൈക്കടപ്പുറം മത്സ്യn ത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, പടന്ന കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ഷിറിയ മത്സ്യ ത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ഉദുമ-പനയാല്‍ കോ-ഓപ്പറേറ്റീവ് അര്‍ ബന്‍ സൊസൈറ്റി, കേരള ഗ്രാമീണ്‍ ബാങ്കിന്റെ മേല്‍പ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നെടുത്ത 18 വായ്പകള്‍ക്കാണ് കടാശ്വാസമായി 4,36,977 രൂപ അനുവദിക്കുന്നതിന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്.

സിറ്റിങ്ങില്‍ 90 മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ കമ്മീഷന്‍ പരിഗണിക്കുകയും കക്ഷികള്‍ ഹാജരാവാത്ത ഒരു പരാതി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെക്കുകയും ചെയ്തു. ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ച മത്സ്യത്തൊഴിലാളികളും സിറ്റിങ്ങില്‍ പങ്കെടുത്തു.

ഹൊസ്ദുര്‍ഗ് ഹൗസിങ് സഹകരണ സംഘം നല്‍കിയ വായ്പയ്ക്ക് കടാശ്വാസ തുക അനുവദിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ജോയിന്റ് രജിസ്ട്രാര്‍ കമ്മീഷനെ അറിയിച്ചു. കടാശ്വാസം അനുവദി ക്കാന്‍ സ്വീകരിച്ച നടപടികള്‍ ത്വരിതപ്പെടത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

സിറ്റിങ്ങില്‍ കമ്മീഷന്‍ അംഗം ബഷീര്‍ കൂട ത്തായി പങ്കെടുത്തു. സഹകരണ വകുപ്പിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി രജിസ്ട്രാര്‍ (ജനറല്‍) അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ സ്റ്റീഫന്‍, ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ ബി. ചന്ദ്രന്‍, ക്ലര്‍ക്ക് ജോബിമോള്‍ തോമസ് എന്നിവരും സംബന്ധിച്ചു. കമ്മീഷന്‍ മുമ്പാകെ ഇന്ന് (ഡിസംബര്‍ 10) ലഭിച്ച പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. അടുത്ത സിറ്റിങ്ങ് തിയ്യതി പിന്നീട് അറിയിക്കും.

NO COMMENTS