ഫിഷ് ടെംപറാഡ്

394

1.പ്രോണ്‍സ് – ഒരു കപ്പ്
2.കശ്മീരി ചില്ലി – മൂന്നെണ്ണം
3.കൊത്തമല്ലി – ഒരു ടേബിള്‍ സ്പൂണ്‍
4.ജീരകം – ഒരു ടീ സ്പൂണ്‍
5.സവാള ചോപ് ചെയ്തത് – രണ്ട്
6.വെളുത്തുള്ളി – എട്ടല്ലി
7.ഇഞ്ചി – അരയിഞ്ച് കഷ്ണം
8.തേങ്ങ ചിരകിയത് – ഒരു കപ്പ്
9.മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
10.പഞ്ചസാര – ഒരു ടീസ്പൂണ്‍
11.പുളിയുടെ പള്‍പ്പ് – മൂന്ന് ടേബിള്‍ സ്പൂണ്‍
12.വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
13.ഉപ്പ് പാകത്തിന്

ചെറുതീയില്‍ തവ ചൂടാക്കി ആദ്യം കശ്മീരി ചില്ലി, കൊത്തമല്ലി, ജീരകം എന്നിവയിട്ട് പൊട്ടുന്നതുവരെ ചൂടാക്കുക. ഇത് തണുത്തശേഷം

തേങ്ങ ചിരകിയത്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മയത്തിലരയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി അരച്ചുവെച്ചിരിക്കുന്ന

തേങ്ങയും മസാലയും ചേര്‍ത്ത് ഒരു മിനിട്ട് വഴറ്റിയശേഷം ഒരു കപ്പ് വെള്ളം, പുളി പിഴിഞ്ഞെടുത്ത പള്‍പ്പ്, ഉപ്പ്, പഞ്ചസാര എന്നിവ
ചേര്‍ത്ത് രണ്ടണ്ട് മിനിട്ട് തിളപ്പിക്കുക. ഇതിലേക്ക് വൃത്തിയാക്കിവെച്ചിരിക്കുന്ന പ്രോണ്‍സും ചേര്‍ത്ത് മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. ചാറ് പാകത്തിന് കുറുകുമ്പോള്‍ വാങ്ങി ഉപയോഗിക്കുക.

NO COMMENTS

LEAVE A REPLY