നെടുമങ്ങാട് പോളിടെക്‌നിക്കിൽ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനം

8

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണി ക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ അവശേഷിക്കുന്നതും ഉണ്ടാകാൻ ഇടയുള്ളതുമായ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ മൂന്ന് ഒഴിവുണ്ട്.

പുതുതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നവംബർ 30ന് രാവിലെ 11ന് മുമ്പായി പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാകണം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. ഒഴിവുകൾ അന്നേ ദിവസം സ്ഥാപനതലത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നുതന്നെ നികത്താം.

അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷാ ഫീസ് ആയി എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ 75 രൂപയും മറ്റുള്ളവർ 150 രൂപയും ഓൺലൈനായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7510570372.

NO COMMENTS