മലപ്പുറത്ത് വന്‍ അഗ്നിബാധ ; മൂന്നു കടകൾ കത്തി നശിച്ചു

284

മലപ്പുറം : വേങ്ങര എആര്‍ നഗര്‍ കുന്നുംപുറത്ത് വന്‍ അഗ്നിബാധ. ഇവിടെ പ്രവര്‍ത്തിക്കുന്ന പെയിന്റ് കടയ്ക്കാണ് തീപിടിച്ചത്. കടയുടെ നല്ലൊരു ഭാഗം കത്തി നശിക്കുകയും സമീപത്തുള്ള കടകളിലേക്ക് തീ പടരുകയും ചെയ്തു. ഇതില്‍ ഇലക്‌ട്രോണിക്‌സ് ഷോറൂം ഉള്‍പ്പടെ മൂന്ന് കടകളാണ് കത്തി നശിച്ചത്. തിരൂര്‍ മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനയെത്തിയിട്ടുണ്ട്.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാത്രിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS