നെടുമ്ബാശേരി വിമാനത്താവളത്തില്‍ തീപിടുത്തം

271

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ തീപിടുത്തം. വിമാനത്താവളത്തിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപമാണ് തീപിടിത്തമുണ്ടായത്. പഴയ ഫര്‍ണിച്ചറുകള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. വിമാനത്താവളത്തില്‍ തന്നെയുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.