ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ തീപിടിത്തം; നാലു മരണം

147

ന്യൂഡല്‍ഹി: ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ കോളനിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ സീമപുരി മേഖലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.