കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം

159

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം.പായിക്കട റോഡിലെ പത്തോളം കടകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്.
രാവിലെ 5.15ഓടെയാണ് തീപിടുത്തമുണ്ടായത്.അഗ്നിശമനസേനയുടെ ആറു യൂണിറ്റുകള്‍ സ്ഥലത്തെത്തി. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. എന്നാല്‍, എവിടെ നിന്നാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. തുണി മൊത്തവ്യാപാരക്കടയും പാത്രക്കടകളും ആക്രിക്കടകളും കത്തിനശിച്ചവയില്‍പ്പെടുന്നു. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.