ഭുവനേശ്വര്‍ ആശുപത്രിയില്‍ തീപിടിത്തം

160

ഭുവനേശ്വര്‍ (ഒഡീഷ) • ഭുവനേശ്വര്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ സം ഹോസ്പിറ്റലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഏഴരയോടെയാണു തീ പടര്‍ന്നത്. എന്നാല്‍ രാത്രി 12 മണി വരെ 17 പേരുടെ മരണം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ. ഒട്ടേറെ പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. പലരുടെയും നില അതീവഗുരുതരമാണ്. ഗുരുതരമായി പൊള്ളലേറ്റ പലരെയും അടുത്തുള്ള ആശുപത്രികളിലേക്കു മാറ്റി.നാലുനിലയിലുള്ള ആശുപത്രിയുടെ ഒന്നാംനിലയിലെ ഡയാലിസിസ് വാര്‍ഡില്‍ നിന്നാണു തീ പടര്‍ന്നതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇതേ നിലയിലുള്ള തീവ്രപരിചരണവിഭാഗത്തിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഈ സമയത്ത് അഞ്ഞൂറിലേറെ രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നു സൂചനയുണ്ടെങ്കിലും കൂടുതല്‍ അന്വേണത്തിലൂടെ മാത്രമേ വ്യക്തമായ കാരണം കണ്ടെത്താനാകൂ എന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ബി. ബെഹ്റ പറഞ്ഞു.

NO COMMENTS

LEAVE A REPLY